Friday, September 02, 2011

ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്

ഇപ്പോള്‍ ഇത്രമാത്രം എന്ന തലക്കെട്ടിൽ Doolnews ഇൽ  ബാബു ഭരദ്വാജ്  എഡിറ്റോറിയൽ എഴുതിയിരിക്കുന്നു. പതിവിലും വ്യത്യസ്തമായി ബാബു വി.എസിനെയും വിമർശിക്കുന്നുണ്ട്. അതിലെ പ്രധാന രണ്ട് ആരോപണം‌ ഇതാണ്

1)പിണറായിയെക്കുറിച്ചും ബേബിയെക്കുറിച്ചും ഐസക്കിനെക്കുറിച്ചും ഞങ്ങളിതു വരെ പറഞ്ഞതെല്ലാം നേരായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. 


2)വി. എസ് അച്യുതാനന്ദന്‍ നിക്ഷേപത്തിനായി യു. എസ് പ്രതിനിധികളെ സമീപിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതക്കേറ്റ കറയായി കാണാനും ഞങ്ങള്‍ ഒരുക്കമാണ്.

ഇത് കേട്ടാൽ തോന്നും സി.പി.എം നേതാക്കന്മാർ‌ ആദ്യമായാണ് വ്യവസായ നിക്ഷേപത്തെപ്പറ്റി സംസാരിക്കുന്നതെന്ന് .


1987-91 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും വ്യവസായമന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയും ജലസേചനമന്ത്രിയായിരുന്ന ബേബിജോണും രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം നടത്തി.


1997 ജൂലൈയില്‍ അമേരിക്കന്‍ പര്യടനത്തിനിടെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ , "കേരളത്തിന്റെ അഭിവൃദ്ധിയുടെ കാര്യത്തില്‍ , കേരളജനതയുടെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതു രാജ്യത്ത് പോകാനും അത് മുതലാളിത്ത രാജ്യമോ തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം നിലനില്‍ക്കുന്ന രാജ്യമോ എന്ന് നോക്കാതെ എവിടെ പോകാനും ഞാന്‍ ഒരുക്കമാണ്;


മാത്രവുമല്ല കോക്കോ കോള കമ്പനിയെ കേരളത്തിൽ കുടിയിരുത്തിയതും 1996 മുതൽ 2001 വരെ ഭരിച്ച ഇടതു സർക്കാരാണ്. 

ഈ കാലഘട്ടത്തിലും ബാബു ഭരദ്വാജ് ജീവിച്ചിരുന്നു 1996 -2001കാലഘട്ടത്തിലെ ഇടതു സർക്കാരിന്റെ സഹയാത്രികാനായിരുന്നു ബാബു ഭരദ്വാജ്. അന്ന് അവർ‌ കൊക്കോ കോളയെ കൊണ്ടുവന്നപ്പോൾ‌ ഈ ബാബു സാർ എവിടെ എങ്കിലും എന്തെങ്കിലും പ്രതിക്ഷേധിച്ചതായി ആർക്കെങ്കിലും അറിയുമോ? ആ കാലഘട്ടത്തിൽ സി.പി.എം തുടങ്ങിയ ചാനലിന്റെ തലപ്പത്ത് ഇരിക്കുകയായിരുന്നു ബാബു സാർ. ക്രിത്യമായി പറഞ്ഞാൽ അമേരിക്കൻ നിക്ഷേപം ഏത് മേഖലയിൽ വന്നാലും കൈയും നീട്ടി സ്വീകരിക്കാൻ സി.പി.എം തയ്യാറായി ഇരുന്ന കാലത്ത് ഇന്നത്തെ വിജയന്മാഷ് ആരാധകരും ഉമേഷ് ബാബുവും ബാബു ഭരദ്വാജുമൊക്കെ ഭരണത്തിന്റെ അപ്പക്കഷ്ണങ്ങൾ‌ നുകർന്ന് ജീവിച്ചതിനാൽ അന്ന് ആദാർശത്തിന്റെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല

ഇനി ഇപ്പോൾ‌ ബാബുവിന്റെ ക്രൂര വിമർശനത്തിന് വിധേയരായവർ‌ എന്താണ് അമേരിക്കൻ പ്രതിനിധികളോട് പറഞ്ഞതെന്ന് നോക്കാം അതും ബാബു സാറിന്റെ സൈറ്റിൽ നിന്ന് തന്നെ


സേവന മേഖലകളായ ഐടി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ വിദേശനിക്ഷേപമാവാം എന്ന കാഴ്ചപ്പാടാണ് പിണറായി വിജയനും തോമസ് ഐസകിനും ഉള്ളത്. 


നിലവിലുള്ള നിയമത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മാത്രമേ ഏത് തരത്തിലുള്ള നിര്‍മ്മാണവും പാടുള്ളൂ. സംസ്ഥാനത്ത് കൂടുതല്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ (sez) ഉയര്‍ന്ന് വരും. സെസിന് മുകളില്‍ ഇപ്പോഴും സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പരമ്പരാഗത കര്‍ഷകരുടെ സംരക്ഷണത്തിന് വളരെയധികം ഊന്നല്‍ കൊടുക്കുന്നുണ്ട്-തോമസ് ഐസക് പറഞ്ഞു. 


‘ഉന്നതവിദ്യാഭ്യാസമേഖലയില്‍ വിദേശനിക്ഷേപമാകാം. ആശയപരമായി പാര്‍ട്ടി ഇന്നും അതിനെതിരാണ്’- ബേബി പറഞ്ഞു.

ഇനി വി.എസ് എന്താണ് പറഞ്ഞത് എന്ന് നോക്കാം അതും ബാബുവിന്റെ സൈറ്റിൽ നിന്ന് തന്നെ  

ആഗസ്റ്റ് 29ന് നടന്ന മീറ്റിംഗില്‍ കേരളത്തില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതില്‍ സി.പി.ഐ.എമ്മിനുള്ള താല്‍പര്യം വി.എസ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വി.എസ് ഊന്നല്‍ നല്‍കിയത് സി.പി.ഐ.എം പോളിസിയില്‍ പറയുന്ന പ്രകാരം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി, ടൂറിസം എന്നീ മേഖലകളില്‍ മാത്രം വിദേശ നിക്ഷേപം മതിയെന്നാണ്.

ഇനിപ്പറയൂ നായനാർ‌ സർക്കാരിന്റെ കാലത്ത് ഉള്ളതിനേക്കൾ‌ എന്ത് വലിയ തെറ്റാണ് പിണറായും വി.എസും ചെയ്തത്.അവർ‌ രണ്ടു പേരും പറഞ്ഞത് ഒരേ നയം. പക്ഷെ ബാബു ഭരദ്വാജിന് അത് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമെ ഉള്ളൂ. ഇടത് സർക്കാരിന്റെ ഐ.ടി നയത്തെ വി.എസിന്റെ ഐ.ടി നയം എന്നൊക്കെപ്പറഞ്ഞ് കൊണ്ടാടിയ ടീംസാണ് ബാബുവും കൂട്ടരും. അപ്പോൾ‌  ഐ.ടി  മേഖലയിൽ വരുന്ന നിക്ഷേപമൊക്കെ അമേരിക്കൻ നിക്ഷേപമല്ലെ എന്നൊന്നും ആരും ബാബുവിനോട് ചോദിക്കരുത് . ഇനിപ്പറയൂ എന്താണ് ബാബു ഭരദ്വാജിന്റെ അസുഖം

13 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബാബു ഭരദ്വാജിന്റെ അസുഖം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ..വെളിവില്ലായ്മ അതു തന്നെ !

thenil said...

ഉമേഷ് ബാബുവും, ബാബു ഭരദ്വാജുമൊക്കെ ഭരണത്തിന്റെ അപ്പക്കഷ്ണങ്ങൾ‌ നുകർന്ന് എന്നാണു എങ്ങനെയാണ് എന്ന് കൂടി പറഞ്ഞു തരുമോ. നിങ്ങളുടെ യഥാര്‍ത്ഥ അസുഖം എന്താണ് താങ്കള്‍ ക്രിസ്ത്യന്‍ വിശ്വാസിയാണോ, ക്രിസ്ത്യാനിയായ കംമുനിസ്റ്കാരാണോ, അതോ വെറും കമ്മ്യൂണിസ്റ്റ്‌കാരനോ?

കിരണ്‍ തോമസ് തോമ്പില്‍ said...

എം.എൻ വിജയൻ പാഠം ഇറക്കുന്നത് വരെ ഇവരൊക്കെ എവിടെ ആയിരുന്നു എന്ന് ഒന്ന് അൻവേഷിക്കൂ. കൈരളി തുടങ്ങിയപ്പോൾ‌ ബാബു ഭരദ്വാജ് എവിടെ അവിടെ ഉണ്ടായിരുന്നു. എന്റെ ജാതിക്കും മതത്തിനുമൊക്കെ എന്ത് പ്രസ്ക്തി

aju said...

thenil അഡ്വ: ജയശങ്കറിന്റെ അനിയനാണോ?

dileep kumar said...

ഇനിപ്പറയൂ എന്താണ് ബാബു ഭരദ്വാജിന്റെ അസുഖം.?

ഉ:കൃമികടി

ഇരുമ്പ് ചട്ടുകം നല്ലപോലെചൂടാക്കി ചന്തിക്ക് വെച്ച് കൊടുത്താല്‍ ഒരു പക്ഷെ മാറികിട്ടും!

Anonymous said...

ഉദര നിമിത്തം ബഹു ക്രത വേഷം !!

നായനാര്‍ ചുമ്മാ കറങ്ങാന്‍ പോയതാണ് അത് കഴിഞ്ഞാണ് ബലാല്‍ സംഗം ചായ കുടി പോലെ ആണെന്ന് പറഞ്ഞത്

കിരണ്‍ തോമസേ നിങ്ങള്‍ വെറും പയ്യന്‍ ആണ് നിങ്ങള്‍ക്കീ പാര്‍ടിയെ പറ്റി ഒരു ചുക്കും അറിയില്ല

വാക്ക് വേറെ പ്രവര്‍ത്തി വേറെ ഇതാണ് അന്നും ഇന്നും ഈ പാര്‍ടി

കുറെ മണ്ടന്മാര്‍ അതിന്റെ പുറകെ എന്നും കാണും മണ്ടന്മാര്‍ക്കു പഞ്ഞം ഇല്ലാത്തതിനാല്‍ പാര്‍ടി എന്നും നില നില്‍ക്കുന്നു

ഗുട്ടന്‍സ് അറിയാവുന്ന ബാബു ഭരദ്വാജും മറ്റും അതാത് സമയത്ത് നില പാട് മാറി മാറി പിടിച് നില്‍ക്കും

karimeen/കരിമീന്‍ said...

നിങ്ങളുടെ യഥാര്‍ത്ഥ അസുഖം എന്താണ് താങ്കള്‍ ക്രിസ്ത്യന്‍ വിശ്വാസിയാണോ, ക്രിസ്ത്യാനിയായ കംമുനിസ്റ്കാരാണോ, അതോ വെറും കമ്മ്യൂണിസ്റ്റ്‌കാരനോ?

കിരണ്‍ തോമസ് നല്ല നായരാണ് , പേര് കേട്ടാല്‍ അറിഞ്ഞു കൂടെ.വേണമെങ്കില്‍ ഇനി ആനന്ദമാര്‍ഗ്ഗികളുടെ കൂടെ കൂട്ടാം (അച്യുതാനന്ദമാര്‍ഗ്ഗി)

TheNil said...

ബാബു ഭരദ്വാജ് അവിടെ ഉണ്ടായിരുന്നത് എന്നത് ശരി. അദ്ദേഹം അപ്പകഷ്ണം തിന്നുകയായിരുന്നോ അതോ തീന്നിന്നവരുടെ കൂടെ കിടകാതെ നടക്കുകയായിരുന്നോ എന്ന് എങ്ങിനെയാണ് അറിയുക. നിങ്ങളുടെ മതത്തില്‍ ഒരു സത്യം ഒളിഞ്ഞു ഇരിക്കുന്നുണ്ട്‌. മേല്പറഞ്ഞ ഏതു ഗണത്തില്‍ വരും എന്നതിന് എന്ത് കൊണ്ട് നിങ്ങള്‍ ഉത്തരം പറയാതെ മാറുന്നു...
- സത്യസന്ധത കുറച്ചെങ്കിലും അവശേഷിക്കുന്നെകില്‍ മറുപടി പറയുക?
- സാമാന്യ വല്കരിച്ചു കൊണ്ടുള്ള ബ്ലോഗ്ഗിങ്ങില്‍ നിന്നും കടം കൊണ്ട് ചോദിക്കട്ടെ ഉമേഷ്ബാബു ഏതു അപ്പകഷ്ണം ആണ് കഴിച്ചിരുന്നത്?

കിരണ്‍ തോമസ് തോമ്പില്‍ said...

കോക്കോ കോളയെ കൊണ്ടുവന്ന ഇടത് സർക്കാരിന്റെ അവസാന കാലത്താണ് കൈരളി ചാനൽ തുടങ്ങുന്നത്. മണിച്ചനിൽ നിന്ന് പോലും കാശ് വാങ്ങി തുടങ്ങിയ ചാനൽ എന്ന പേരു ദോഷം ഉണ്ടായിരുന്നു അതിന്. ആ ചാനലിന്റെ പ്രാരംഭകാൽഅത്ത് 100 കോടി മൂലധനം സ്വരൂപിച്ചിരുന്നതായി കേട്ടിരുന്നു. ആ സ്ഥാനത്തിന്റെ മുകൾ‌ നിരയിൽ തന്നെയായിരുന്നു ബാബു ഭരദ്വാജിന്റെ സ്ഥാനം . എന്തേ അവിടെ കയറി ഇരിക്കുമ്പോൾ‌ ഒരു ആശയ സംഘർഷവും തോന്നാതിരുന്ന്അത് പാർട്ടി ഗുണ്ടകളെ വിട്ട് പേടിപ്പിച്ച് ഇരുത്തിയതാണ് എന്ന ലോജിക്കുമായി വരരുതെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇഷ്ടമില്ലാത്തത് വിളിച്ചു പറയുന്നവറ്റെ ജാതിയും മതവും കുലവും ഒക്കെ അന്വേഷിക്കുന്നതായിരിക്കും അഭിനവ “യഥാര്‍ത്ഥ കമ്യൂണിസ്റ്റു”കാരുടെ രാഷ്ട്രീയം..ഫ്യൂഡല്‍ ചിന്താഗതി മൂലം ചീഞ്ഞളിഞ്ഞ മനസ്സുള്ളവര്‍ക്കേ അത് സാധിക്കൂ...

ഇപ്പറഞ്ഞ യഥാര്‍ത്ഥ വിപ്ലവകാരികള്‍ നാലുനേരവും പൂജിക്കുന്ന ഇ എം എസും എ കെജിയും ഒക്കെ ജീവിച്ചിച്ചിരുന്ന കാലത്തു 1957 ലെ സര്‍ക്കാരല്ലേ കുത്തകയായ ബിര്‍ലയെ മാവൂരില്‍ ഫാക്ടറി തുടങ്ങാന്‍ വിളിച്ചു കൊണ്ടുവന്നത്? നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കുത്തകയായിരുന്ന ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്മീഷന്‍ കുറച്ചേ നല്‍കുന്നുള്ളൂ എന്ന് പറഞ്ഞ് വ്യാപാരി വ്യവസായികള്‍ അവരെ ബഹിഷകരിച്ചപ്പോള്‍ മാവേലി സ്റ്റ്രോര്‍ വഴിയും സപ്ലൈകോ വഴിയും അവരുടെ ഉത്പന്നങ്ങള്‍ കൂടുതലായി വില്‍ക്കാന്‍ സര്‍ക്കാര്‍ സഹായിച്ചില്ലേ?

അന്നൊക്ക് ഈ വിപ്ലവകാരികള്‍ ഉറക്കമായിരുന്നോ?എന്തിനു ഇപ്പോള്‍ പുറത്തു വന്ന രേഖയില്‍ സ: വി എസ് തന്നെ നിക്ഷേപം അഭ്യര്‍ത്ഥിച്ചതിനെ പറ്റി ഈ വിപ്ലവകാരികള്‍ക്ക് എന്ത് പറയാനുണ്ട്?

ആയകാലത്ത് പാര്‍ട്ടിയുടെ കൂടെ നിന്ന് വളരും..എന്നിട്ട് സ്വാര്‍ത്ഥമോഹങ്ങള്‍ നടക്കുന്നില്ല എന്ന് കാണുമ്പോള്‍ പാര്‍ട്ടിവിട്ട് സി പി എമ്മിനെ നന്നാക്കാന്‍ എന്ന വ്യാജേന അതിവിപ്ലവം പ്രസംഗിക്കും..കുത്തക മാധ്യമക്കാരുടെ ദയാവായ്പില്‍ കിട്ടുന്ന സ്പേസ് ഉപയോഗിച്ച് സി പി എം കുത്തകകളെ സഹായിക്കുന്നു എന്ന് വിലപിക്കും...അതുകൂടി ഇല്ലെങ്കില്‍ കേരളീയ സമൂഹത്തില്‍ വെറും “നോബോഡി”കളാണു ബാബു ഭരദ്വാജിനെപ്പോലെയുള്ള “യഥാര്‍ത്ഥ കമ്യൂണിസ്റ്റു’കാര്‍...

ഇവര്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്ഥാനമില്ല.ജനഗ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടുമില്ല.ജനങ്ങള്‍ക്കിടയില്‍ നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഖാക്കള്‍ക്ക് മേല്‍ ചെളിവാരിയെറിഞ്ഞ് ഇവര്‍ ആത്മസുഖം നേടുന്നു..അത്ര തന്നെ !

dileep kumar said...

ഉമേഷ്‌ ബാബു എന്ന 916ഹാള്‍ മാര്‍ക്ക് കമ്മ്യൂണിസ്റ്റ്‌ ,ഇപ്പോള്‍ ആരു കൊടുക്കുന്ന അപ്പകഷണം നക്കിയാണ് ജീവിക്കുന്നത് ? അമേരിക്കന്‍ സാമ്രജിയത്‌വത്തിന്റെ പോന്നോമനപുത്രന്‍,ലോകത്തെ മുഴുവന്‍ വിഴുങ്ങി കൊണ്ടിരിക്കുന്ന ആഗോള മാധ്യമ ഭീമന്‍ ,റോപെര്ട്ട് മര്ഡോകിന്റെ ഉടമസ്ഥതയില്‍ ഉള്ള 'ഏഷ്യ നെറ്റ് ' ചാനലില്‍ അന്തിനേരത്ത് സ്ഥിരമായി കമ്മ്യൂണിസ്റ്റ്‌ വിരുദ്ട പുലയാട്ടുകള്‍ വിളിച്ചു കൂവിയിട്ടോ ? ഇന്ത്യന്‍ കുത്തക മുതലാളി ഗോയങ്കയുടെ ഉടമസ്ഥതയില്‍ ഉള്ള സമകാലിക മലയാളം വാരികയില്‍ കമ്മ്യൂണിസ്റ്റ്‌ വിരുദ്ട ഉപനിയാസം എഴിതി കൊടുത്തിട്ടോ?.

കോട്ടയത്തെ 'മ'പത്ര മുതലാളിമാര്‍ പോലും പ്രസിട്ദീകര്നങ്ങള്‍ നടത്തികൊണ്ട്പോകാന്‍ ബുദ്ടിമുട്ടുന്ന വര്‍ത്തമാനകാല സാഹചരിയത്തില്‍,ഉമേഷ്‌ ബാബുവും സംഘവും നടത്തുന്ന 'ജനശക്തി വാരിക',കുറെവര്‍ഷങ്ങളായി ഒരു ലക്കം പോലും മുടങ്ങാതെ ബഹുവര്‍ണ്ണത്തില്‍,പരസിയങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തതെ ഇറക്കുന്നതിനു പിന്നിലെ വന്‍ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താന്‍ തയ്യാറുണ്ടോ? വീകിലിക്സ് വെളിപ്പെടുത്തലുകളെ കുറിച്ചും മറ്റും ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നത് ഇതൊക്കെ തുറന്നു പറഞ്ഞിട്ട് പോരെ മോനെ.., ഉമേശാ....

TheNil said...

നിങ്ങളോട് ചോദിച്ച പ്രധാന ചോദ്യത്തിനു മാത്രം ഉത്തരം ഇല്ലല്ലോ സുഹൃത്തേ, ഇത്രക്കും നട്ടെല്ലില്ലാത്ത നിങ്ങളാണോ ബ്ലോഗ്ഗര്‍?

ഉമേഷ്‌ ബാബുവില്‍ നിന്നും ബാബു ബാരദ്വാജിലേക്ക് നിങ്ങള്‍ സ്വയം ഒതുങ്ങുകയും ചെയ്തു. ബാബു ഭരദ്വാജ് കൈരളിയില്‍ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. സാമാന്യ വല്കരിക്കാതെ ബാബു ഭരദ്വാജ് ഏതു അപ്പകഷ്ണം തിന്നു എന്നതിന് തെളിവ് തരിക. മണിച്ചനിൽ നിന്ന് പോലും കാശ് വാങ്ങിയ ആള്‍ ഇന്ന് C.P.M തിരുവനന്തപുരം ജില്ല സെക്രടരിയാണ്:)

കിരണ്‍ തോമസ് തോമ്പില്‍ said...

കൈരളി ടി.വിയിലെ കീ പോസ്റ്റ് തന്നെയല്ലെ അപ്പം.