Monday, September 26, 2011

മുഖപ്രസംഗം എഴുതുന്നവർ പണിമുടക്കിലാണ്

പാമോലിൻ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തുടർ‌ അൻവേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ഹനീഫ      കേസ് തുടർന്ന് കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞത് ശനിയാഴ്ചയായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവുകളും രാജ്യത്തെ നിയമങ്ങളും പരിഗണിച്ചാണ് പാമോയില്‍ കേസില്‍ താന്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ തനിക്കെതിരെ കുറേനാളുകളായി മാധ്യമങ്ങളിലൂടെ വ്യക്തിപരമായ ആക്ഷേപങ്ങളാണ് ചിലര്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഹൈക്കോടതിയോട് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചതായാണ് ജഡ്ജി അറിയിച്ചത്.

അതായത് ജഡ്ജിക്കെതിരെ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് അദ്ദേഹത്തെ ഈ കേസ് തുടർന്ന് കേൾക്കുന്നതിൽ നിന്ന് പിൻതിരിപ്പിച്ചത്. ഇത് കേരളത്തിൽ അത്യപൂർവ്വ സംഭവമാണ്. പണ്ട് സ്വായശ്രക്കേസിൽ  സമാനമായ സംഗതികൾ‌ ഉണ്ടായിരുന്നു. മകൻ പഠിച്ച സ്വാശ്രയ കോളേജിന്റെ കേസ് കേട്ടു എന്ന ആക്ഷേപം SFI ഉന്നയിച്ചപ്പോൾ‌ ഒരു ജഡ്ജി കേസ് കേൾക്കുന്നതിൽ നിന്ന് പിൻവാങ്ങി. പിന്നീട് ഒരിക്കൽ സ്വാശ്രയ കേസിൽ കക്ഷിയായ കത്തോലിക്ക സഭയുടെ  ആതിഥേയത്തം സ്വീകരിച്ചു എന്ന ആക്ഷെപം ജസ്റ്റിസ് ബാലിക്കെതിരെ ഉയർന്നു.പിന്നീടൊരിക്കൽ പാലോളി മുഹമ്മദ് കുട്ടിയും എം.വി.ജയരാജനുമൊക്കെ ജഡജിമാർക്കെതിരായി രംഗത്ത് വന്നു.

അന്നൊക്കെ ജഡ്ജിമാരെ വിമർശിക്കുന്നതിനെതിരെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ‌ രംഗത്തുവന്നിരിന്നു. അവർ ഒന്നിലധികം മുഖപ്രസംഗങ്ങളും എഴുതിയിരുന്നു.അതൊക്കെ വായിച്ച് കോടതിയെപ്പറ്റിയും ജഡ്ജിമാരെപ്പറ്റിയുമൊക്കെ വായനക്കാരിൽ ഉണ്ടാക്കിയ ആദരവ് നിലനിർത്താൻ എന്തുകൊണ്ടോ ഇപ്പോൾ‌ അവർ തയ്യാറാകുന്നില്ല. ഇത് പറയാൻ കാരണം ശനിയാഴ്ച പാമോലിൻ കേസിലെ ജഡ്ജി പിൻമാറിയതിനെപ്പറ്റി മുഖ്യാധാര മാധ്യമങ്ങളൊന്നും ഒരു മുഖപ്രസംഗങ്ങൾ‌ എഴുതിയിട്ടില്ല.പലർക്കും ഞായറാഴ്ച മുഖപ്രസംഗം ഇല്ല. അപ്പോൾ‌ സ്വാഭാവികമായും ഇന്ന് മുഖപ്രസംഗം എഴുതേണ്ടതാണ് പക്ഷെ അതുണ്ടായില്ല. എന്തൊക്കെ മുഖപ്രസംഗങ്ങളാണ് ഇന്നലേയും ഇന്നുമായി ഇവർ എഴുതിയതെന്നുകൂടി നോക്കാം

മാതൃഭൂമിയിൽ രണ്ട് ദിവസങ്ങളായി വന്ന മുഖപ്രസംഗങ്ങൾ‌
പൊറ്റക്കാട്ടുനിന്നുള്ള വെളിച്ചം
മാതൃകയായി വേളൂക്കര
മനോരമക്ക് ഞായറാഴ്ച മുഖപ്രസംഗം ഇല്ല ഇന്നത്തെ മുഖപ്രസംഗം നോക്കാം
ഐഐടിക്കായി കൈ കോര്‍ക്കാം
മംഗളത്തിലും  ഞായറാഴ്ച മുഖപ്രസംഗം കണ്ടില്ല ഇന്നത്തെ മുഖപ്രസംഗം
വിവാദം തിരികൊളുത്തുന്ന കത്തിടപാടുകള്‍
ദീപികക്ക് ഞായറാഴ്ച മുഖപ്രസംഗം ഇല്ല ഇന്നത്തെ മുഖപ്രസംഗം നോക്കാം
ജീവനിഷേധം, മൂല്യനിരാസം

മുകളിൽ പറഞ്ഞ പത്രങ്ങൾക്കൊക്കെ പൊതുവായ ഒരു രാഷ്ട്രീയ പക്ഷം ആരോപിക്കാം പക്ഷെ മാധ്യമം ദിനപ്പത്രം ആ ഗണത്തിൽ വരുന്നതല്ല അവർ എന്തൊക്കെയാണ് ഇന്നലേയും ഇന്നുമായി എഴുതിയത് എന്ന് നോക്കാം
സര്‍വജ്ഞപീഠത്തില്‍
പ്രധാനമന്ത്രിയുടെ യു.എന്‍ പ്രസംഗം

2 comments:

ASOKAN said...

കോടതി വിധികളെ മാനിക്കുക,കോടതികളെ ബഹുമാനിക്കുക,ജഡ്ജിമാരെ അധിക്ഷേപിക്കാതിരിക്കുക....
ഇതൊക്കെ സി.പി.എമ്മുകാര്‍ക്ക്‌ മാത്രം ബാധാകമായിട്ടുള്ളതാണ്.സി.പി.എമ്മിന് മാത്രമാണ് ഇതൊക്കെ പാലിക്കേണ്ട ബാധ്യത ഉള്ളു!!!!
ഞങ്ങള്‍ "ധ്യര്യംഉണ്ടെങ്കില്‍ എന്നെ കേസില്‍ പ്രതി ചേര്‍ക്കൂ"എന്നൊക്കെ തട്ടിവിടും,വെല്ലു വിളിക്കും...
,എന്നാല്‍ അണ്ടിയോടടുക്കുമ്പോള്‍ ജഡ്ജിയെ മാത്രമല്ല,ജഡ്ജിയുടെ ജാതി വരെ കുത്തിപോക്കും
പൂഞ്ഞാറില്‍ നിന്നും കീരിക്കാടന്‍ ജോസിനെ ഇറക്കും..ജഡ്ജിയെ പരപ്പ് തെറി വിളിപ്പിക്കും...
.ആത്മാവില്‍ കൊതി ജട്ജിക്കും ഉണ്ടെന്നു യു.ഡി.എഫിലെ മുടിചീകാ മന്നന് നന്നായിട്ട് അറിയാം !!!!!!!!

ASOKAN said...

വി.എസ്.പറഞ്ഞ ഗുണ പാഠകഥ.
ഗുണ്ടകളുമായി ലോഹ്യപ്പെടുന്നവന്മാര്‍ വളരെ ശ്രദ്ധിക്കുക!!!!
ഇടഞ്ഞാല്‍ ഗുണ്ട നിങ്ങളെയും കൊണ്ടേ പോകൂ