Tuesday, September 27, 2011

മാലിന്യ സംസ്ക്കരണം : ചില ശുഭ സൂചനകള്‍

മാലിന്യ സംസ്ക്കരണം എങ്ങനെ ഫലപ്രദമായി നടത്താമെന്ന നിയമസഭ ചർച്ച അല്പം മുൻപ് സമാപിച്ചു. വിഷയത്തിന്റെ ഉത്തരവാദത്വം ഉൾക്കൊണ്ട് ഭരണ പ്രതിപക്ഷാംഗങ്ങൾ‌ വളരെ പോസിറ്റീവായ ചർച്ചയാണ്  ഇന്ന് നിയമസഭയിൽ കണ്ടത് . ചർച്ചയിൽ പ്രധാനമായും മറുപടികൾ‌ പറഞ്ഞത് കുഞ്ഞാലിക്കുട്ടി ആണെങ്കിലും നിർണ്ണായക ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതെല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ഭരണപക്ഷത്തിന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ പ്രതിപക്ഷം പ്രഖ്യാപിച്ചു. ചർച്ചയിൽ വിവിധ നേതാക്കൾ‌ പങ്ക് വച്ച കാര്യങ്ങൾ‌ ഇങ്ങനെ

ഉമ്മൻ ചാണ്ടി : മാലിന്യ സംസ്ക്കരണം പരമാവധി വീട്ടിൽ തന്നെ ചെയ്യുക എന്ന തരത്തിലുള്ള ബോധവൽക്കരണം നടത്തുക എന്നതാണ് പ്രധാന കാര്യം. 50% കേന്ദ്ര സുചിത്വ മിഷനും 25% പഞ്ചായത്തും നൽകുന്ന സാമ്പത്തീക സഹായം മാലിന്യ  സംവിധാനങ്ങൾ‌ വീടുകളിൽ ഉണ്ടാക്കൻ ലഭ്യമാക്കും. മാലിന്യങ്ങൾ‌ സംസ്ക്കരിക്കാനുള്ള സംവിധാനം പരമാവധി ഉറപ്പുവരുത്തിയിട്ടെ അത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ‌ എടുക്കൂ. സർക്കാർ എല്ലാവരുടെയും നിർദ്ദേശങ്ങളും സഹായവും പ്രതീക്ഷിക്കുന്നു

കോടിയേരി ബാലകൃഷ്ണൻ: സർക്കാരിന് എല്ലാ സഹായവും പ്രതിപക്ഷം ഉറപ്പുതരുന്നു. മാലിന്യ സംസ്ക്കരണത്തിന് പണം നൽകിയാൽ മാത്രം പോരാ അത് എങ്ങനെ ചെയ്യണം എന്നതിനെ സംബന്ധിച്ച് ക്രിത്യമായ നിർദ്ദേശവും ബോധവൽക്കരണവും സർക്കാർ ഉറപ്പുവരുത്തണം

വി.ഡി സതീശൻ: മാലിന്യ സംസ്ക്കരണ പ്ലാന്റുകളുമായി പഞ്ചായത്തുകളെ പറ്റിക്കാൻ ഒരുപാട് കടലാസ് കമ്പനികൾ‌ ഇറങ്ങിയിട്ടുണ്ട്.സർക്കാർ ഇത്തരം കമ്പനികളെ പരിശോധിച്ച്  യഥാർത്ഥമെന്ന് ഉറപ്പുള്ളവയെ ലിസ്റ്റ് ചെയ്യണം. അല്ലാതെ തുടങ്ങി  6 മാസത്തിനുള്ളിൽ പൂട്ടിപ്പോകുന്ന സ്ഥാപനങ്ങളുടെ ചതിക്കുഴിയിൽ വീഴാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേ വിട്ടു കൊടുക്കരുത് ( ഇതിന് കുഞ്ഞാലിക്കുട്ടി സതീശന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്)

ഷാഫി പറമ്പിൽ : മാലിന്യങ്ങൾ‌ സോർട്ട് ചെയ്ത് നൽകുന്നതിൽ സമൂഹത്തിന് പൊതുവെ താൽപ്പര്യക്കുറവുണ്ട്. ബയോളജിക്കൽ മാലിന്യങ്ങൾ‌  പോലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് സംസ്ക്കരണത്തിന് നൽകുന്നത്. ഇത് മാലിന്യ സംസ്കരണം ബുദ്ധിമുട്ടുള്ളതാക്കുന്നു. ഇതിന് വേണ്ടി ശക്തമായ ബോധവൽക്കരണ പരിപാടികൾ‌ ആസൂത്രണം ചെയ്യണം

എ.കെ. ബാലൻ : മാലിന്യങ്ങൾ‌ സംസ്ക്കരിച്ചാൽ മാത്രം പോരാ അതിന് ശേഷം ഉണ്ടാകുന്ന വസ്തുക്കൾ‌ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉറപ്പുവരുത്തണം

തോമസ് ഐസക്ക് : മാലിന്യ സംസ്ക്കരണത്തിന്  വാർഡ് തലത്തിൽ നടപ്പിലാക്കുകയും നന്നായി നടത്തുന്ന വാർഡുകൾക്ക് ഇൻസെന്റീവ് നൽകുന്ന സമീപനം സ്വീകരിക്കണം‌ ( ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഗ്രാമ സഭകൾ‌ വഴിയാണ് ഇത് നടപ്പിലാക്കാൻ സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന് വ്യക്തമാക്കി. എന്നാൽ വാർഡ് തലത്തിൽ നടപ്പിലാക്കുന്ന നിർദ്ദേശം പരിഗണിക്കാമെന്ന് പറഞ്ഞു)

ഹൈബി ഈഡൻ: മാലിന്യ സംസ്ക്കരണത്തിന്  നിലവിൽ വിജയകരമായ മാതൃക ഇല്ലാത്തതിനാൽ ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നെ ഒരു വിദഗ്ത സമിതിയെ നിയമിക്കുമോാ വിദഗ്ത സമിതി നിർദ്ദേശിക്കുന്ന രീതിയിൽ പദ്ദ്ഹതി നടപ്പിലാക്കുമോ ( ഇതിന് മറുപടി പറഞ്ഞ കുഞ്ഞാലിക്കുട്ടി വിദഗ്ത സമിതി ഉണ്ടയൈരുന്നു എന്നും അവരുടെ റിപ്പോർട്ട് കിട്ടിയിട്ടുണ്ട് എന്നും അറിയിച്ചു)

ചന്ദ്രശേഖരൻ: ഒരു നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ‌ ചേർന്ന് കേന്ദ്രീകൃതമായ രീതിയിൽ മാലിന്യ  സംസ്ക്കരണം നടത്തുന്ന രീതി പരിഗണിക്കുമോ ? ( ഇതിന് മറുപടി പറഞ്ഞ കുഞ്ഞാലിക്കുട്ടി അത് ഓരോ സ്ഥലത്തേയും പ്രായോഗിക രീതിയിൽ ചെയ്യമെന്ന് അറിയിച്ചു)

മാത്യു ടി തോമസും ബെന്നി ബെഹന്നാനും ഫാറ്റുകളിലും വില്ലാ പ്രോജക്റ്റുകളിലും ഇനി മുതൽ മാലിന്യ  സംസ്ക്കാരണം കർശനമാക്കണമെന്നും അനുമതി നൽകുന്നതിന് മുന്നെ ഇവ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു

എ. അസീസും തോമസ് ഉണ്ണിയാടനും  ഈ വിഷയത്തിലെ വിവിധ വസ്തുതകൾ‌ ചൂണ്ടിക്കാട്ടി ശക്തമായ നിയമ നിർമ്മാണം നടത്തണമെന്നും അത് ലംഘിക്കുന്നവർക്ക്  കഠിന ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു

ചർച്ച  അവസാനിക്കുമ്പോൾ‌ നിർദ്ദേശങ്ങൾപ്പറായൻ ഒരുപാട് എം‌.എൽ.എമാർ കൈ പൊക്കുന്നുണ്ടായിരുന്നു. എന്ന സമയക്കുറവ് കൊണ്ട് മൂലം സ്പിക്കർ ചർച്ച അവസാനിപ്പിച്ചു. വിഷയം ഇന്ന് ക്യാബിനറ്റ് ചർച്ച ചെയ്യുമെന്നും ഇത് ഫലപ്രദമായി നടപ്പിലാക്കാൻ മാധ്യമങ്ങളുടെ സഹായം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

12 comments:

cALviN::കാല്‍‌വിന്‍ said...

hail democracy !

കിരണ്‍ തോമസ് തോമ്പില്‍ said...

രാഷ്ട്രീയക്കാർ നിയമ സഭയിൽ തെറിപറയലും മുണ്ടുപൊക്കലും മാത്രമാണ് നടത്തുന്നത് എന്ന പൊതുബോധം നിലനിൽക്കുമ്പോൾ‌ ഈ ചർച്ച ഒരു പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ഒരാവേശമായി

കിരണ്‍ തോമസ് തോമ്പില്‍ said...

വിഷയത്തിന്റെ പ്രസ്കതി മനസിലാക്കി ചർച്ച ബ്രേക്കുകളില്ലാതെ കൈരളി പീപ്പിൾ‌ ചാനൽ കാണിച്ചതിനാൽ അവരോടും നന്ദി

അനില്‍@ബ്ലോഗ് // anil said...

കേരളം ഇന്ന് അഡ്രസ്സ് ചെയ്യേണ്ടുന്ന ഏറ്റവും പ്രമുഖമായ പ്രശ്നം.
എല്ലാം പ്രാവർത്തികമാവട്ടെ എന്ന് ആശിക്കുന്നു.

Harish said...

രാഷ്ട്രീയക്കാർ നിയമ സഭയിൽ തെറിപറയലും മുണ്ടുപൊക്കലും മാത്രമാണ് നടത്തുന്നത് എന്ന പൊതുബോധം നിലനിൽക്കുമ്പോൾ‌ ഈ ചർച്ച ഒരു പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ഒരാവേശമായി.

+1

നിയമസഭയില്‍ ഈയടുത്ത കാലത്ത് നടന്ന ചര്‍ച്ചകളില്‍ ഏറ്റവും ഗുണപരമായ ചര്‍ച്ചയാണ് ഇന്ന് നിയമസഭയില്‍ നടന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എം.എല്‍.എ മാര്‍ സര്‍ഗ്ഗാത്മക അഭിപ്രായങ്ങള്‍ പറഞ്ഞു, പങ്കെടുത്ത എല്ലാവരും വിഷയം പഠിച്ച് അവതരിപ്പിച്ചു.
പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുകകൂടി ചെയ്‌താല്‍ ഇതൊരു നല്ല നീക്കമായിരിക്കും. (എഴുതണം എന്ന് മനസ്സില്‍ കരുതിയത്‌ കിരണ്‍ തോമസ്‌ പോസ്ടാക്കി, അഭിനന്ദനങ്ങള്‍)

എന്നാല്‍ ഈ വിഷയത്തില്‍, കൂടുതല്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഓരോരുത്തര്‍ക്കും അറിയുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍, നല്ല മാതൃകകള്‍, ഏജന്‍സികള്‍, തട്ടിപ്പുകാര്‍, അങ്ങനെയങ്ങനെ വായനക്കാര്‍ക്ക് അറിയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ലഭിക്കുന്ന നല്ല നിര്‍ദ്ദേശങ്ങള്‍ / വിവരങ്ങള്‍ നമുക്കും സര്‍ക്കാരിന് മുന്‍പാകെ വയ്ക്കാം.
എന്താ?

https://plus.google.com/100213867957574829991/posts/7dVXAuxvoCq

കിരണ്‍ തോമസ് തോമ്പില്‍ said...

രാഷ്ട്രീയക്കാർ ഏകകണ്ഠേന വളരെ പോസ്റ്റീവായി പ്രവർത്തിക്കുമ്പോൾ‌ നമ്മളായിട്ട് എന്തിന് മാറി നിൽക്കണം. ഇന്ന് ലഭ്യമായിട്ടുള്ള മോഡലുകളെപ്പറ്റി ബ്ലോഗർമാർക്കും മുന്നോട്ടുവരാം. വിജയിച്ച മോഡലുകല്‌ ഉണ്ടെങ്കിൽ പരിചയപ്പെടുത്തു

കാക്കര kaakkara said...

വികേന്ദ്രികൃതമായുൽപ്പാദിപ്പിക്കുന്ന മാലിന്യം വികേന്ദ്രികൃതമായി തന്നെ സംസ്കരിക്കണം... പട്ടണത്തിലെ മാലിന്യം ഗ്രാമത്തിൽ തള്ളാമെന്ന ചിന്തയും മാറണം...

കിരണ്‍ തോമസ് തോമ്പില്‍ said...

അത് ഇന്നത്തെ ചർച്ചയിൽ എ.കെ ബാലൻ പറഞ്ഞിട്ടുണ്ട്. സംസ്ക്കരിച്ചാൽ മാത്രം പോര റോ മെറ്റിരിയലോ വളമോ ഒക്കെ ആക്കി മാറ്റണം

അനൂപ് :: anoop said...

+1

N.J ജോജൂ said...

I have nothing other than what Calvin had said.

"hail democracy"

ramachandran said...

മാലിനിയങ്ങള്‍ക്ക്കൂടി നാണക്കെടായ കേരള നിയമ സഭയിലെ,കുഞ്ഞാലികുട്ടി,പിസി ജോര്‍ജ് തുടങ്ങിയ ചീഞ്ഞുനാറുന്ന സാധനങ്ങളെ എത്രയും പെട്ടന്ന് സംസ്കരിക്കാനുള്ള പരിപാടിയാണ് ആദ്യം ആസൂത്രണം ചെയ്യേണ്ടത് !

suraj::സൂരജ് said...

എന്റെ കേരളം...എന്നും മുന്നില്‍ ! കിരണ്‍ജീക്ക് മുട്ടനൊരു താങ്ക്സ്, ഇതിന്റെ പോസിറ്റിവ് വശം കൃത്യമായി അടയാളപ്പെടുത്തുന്ന പോസ്റ്റുമായി വന്നതിനു !