
ചാനല്‍ച്ചര്‍ച്ചകളിലെ നിയമവിദഗ്ദ്ധരാണ് അഡ്വ. ജയശങ്കര്‍ , അഡ്വ. കാളീശ്വരം രാജ്, അഡ്വ. ശിവന് മഠത്തില്‍ , അഡ്വ. രാംകുമാര്‍ തുടങ്ങിയ അഭിഭാഷകര്‍ . മലയാളത്തിലുള്ള സകലമാന ചാനലുകളും ഇവര്‍ പാട്ടത്തിനെടുത്തിരിക്കയാണ്. ഇതില്‍ അഡ്വ. രാംകുമാര്‍ ഒഴികെയുള്ളവര്‍ ചിലപ്പോള്‍ ആക്റ്റിവിസ്റ്റിന്റെ റോള്‍ കൂടി വഹിക്കുന്നവരുമാണ്. കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് വിവിധ നിയമവിഷയങ്ങളില്‍ മാത്രമല്ല ഇവരില്‍ പലരും വാദിച്ച കേസിനെപ്പറ്റിപ്പോലുമുള്ള ചര്‍ച്ചകളിലെ പ്രധാന ആകര്‍ഷണവും ഇവരൊക്കെ ആയിരുന്നു.
കോടതികളെയും ജഡ്ജിമാരെയും നിയമ സംവിധാനത്തെയുമൊക്കെ വിമര്‍ശിക്കുന്നതിലും വെല്ലുവിളിക്കുന്നതിലുമൊക്കെ സിപിഎം നേതാക്കളും അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനാനേതാക്കളും കഴിഞ്ഞ അഞ്ചുവര്‍ഷം സജീവമായിരുന്നതിനാല്‍ നിയമവിദഗ്ദ്ധര്‍ എന്ന രീതിയില്‍ ചര്‍ച്ചയ്ക്കെത്തുന്ന ഈ അഭിഭാഷകരും തിരക്കിലായിരുന്നു.
ഭരണം മാറി നാലുമാസമേ ആയിട്ടുള്ളൂ എങ്കിലും കോടതി വിധികളും നിയമ പ്രശ്നങ്ങൾക്കും ഒന്നും ഒരു വ്യത്യാസവുമില്ല. എന്നാൽ മാധ്യമങ്ങളിൽ നിറഞ്ഞ് ഇതേ നിയമ വിദഗ്തർ ഇപ്പോൾ സംസാരിക്കുന്നത് എങ്ങനെയാണ് എന്ന് പരിശോധിക്കുന്നു. malayal.am വേണ്ടി എഴുതിയ ലേഖനം വായിക്കുക

2 comments:
ചാനലുകളിൽ നിയമം പറയുന്ന പലരും വിഢിത്തം പറയുന്നതായി തോന്നിയിട്ടൂണ്ട്, സെബാസ്റ്റ്യൻ പോൾ അടക്കം.
ഞാൻ ചിലപ്പോൾ ഇവരെയാരെയും ക്രിത്യമായി പിന്തുടരാതിരുന്നതിന്റെ പ്രശ്നമാണോ എന്നറയില്ല. എങ്കിലും ചില ആരോപണങ്ങൾ ബാലിശമായി തോന്നുന്നു. കിരണിന്റെ രാഷ്ട്രീയം അറിയാവുന്നതുകൊണ്ടൂമാവും.
സാംസ്കാരികകേരളത്തില്‍ ഇങ്ങനെയുള്ള നിരവധി കള്ളനാണയങ്ങള്‍ ഉണ്ട്.പുറമേ നിക്ഷപ്പക്ഷനെന്നു (സ്വതന്ത്രന് )വരുത്തി,കൃത്യമായ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നവര്‍. ഇവരുടെ കപടത തുറന്നു കാണിക്കാന്‍ ശകതമായ ഇടപെടല്‍ ആവശിയമായി വരുന്നുണ്ട് . അത് നിരവഹിക്കുന്ന എഴുത്തുകാരന്നു അഭിവാദിയങ്ങള്‍...
Post a Comment