Monday, October 24, 2011

വെറുക്കപ്പെട്ടവരും വേണ്ടപ്പെട്ടവരും


ഈ വീഡിയോവിൽ കാണുന്ന TG നന്ദകുമാർ ഇന്നലെ വെളുപ്പിന് 6 മണിക്ക്  വി.എസ് താമസിക്കുന്ന ആലുവ പാലസിൽ എത്തി അദ്ദേഹത്തെക്കാണുന്നു. ഇയാൾ‌ പിന്നീട് മാധ്യമങ്ങളോട് പറയുന്നു ഞാൻ റിലയൻസിന്റെ  പേ റോളിൽ പേരുള്ള ജീവനക്കാരനാണ് എന്ന് . പിന്നീട് അദ്ദേഹം പറയുന്നു റിലയൻസിന്റെ സ്ഥാപനങ്ങളുടെ ലോബിയിങ്ങുമായി ബന്ധപ്പെട്ട് ഞാൻ പലതവണ മുഖ്യമന്ത്രിയായിരിക്കുമ്പോഴും വി.എസിനെ കണ്ടിട്ടുണ്ട്. ഒപ്പം വിഴിഞ്ഞം ചീമെനി പ്രോജക്റ്റുകളുടെയും ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്.

വ്യക്തിപരമായ ഒരു കാര്യം പറയനാണ്  താൻ വി.എസിനെ കണ്ടതെന്ന് നന്ദകുമാർ. തന്നെക്കാണാൻ പലരും വരുമെന്നും നിവേദനങ്ങൾ‌ നൽകുമെന്നൊമൊക്കെ വി.എസ് പ്രതികരിച്ചു. പക്ഷെ റിലയൻസിന്റെ ലോബിയിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്നയാൾക്ക് 6 മണിക്ക് ഒക്കെ വി.എസിന്റെ അപ്പോയിന്മെന്റ് കിട്ടുമെന്നത് അത്ഭുതം തന്നെ

കേരളത്തിലെ CPM ലെ വ്യവസായ മന്ത്രി എതെങ്കിലും കമ്പനി പ്രതിനിധികളെ കണ്ടാൽ അതിൽ പോലും വിവാദം കണ്ടെത്തിയ യഥാർത്ഥ ഇടതുപക്ഷക്കാരും വിജയൻ മാഷ് ആരാധകരും റിലയൻസുകാരനെന്താ വി.എസിന്റെ വീട്ടിൽ കാര്യം എന്ന് ചോദിച്ച് എവിടെ എങ്കിലും എഴുതുമോ?

ഫാരിസ് അബൂബക്കർ എന്ന വ്യവസായിയെ വെറുക്കപ്പെട്ടവൻ എന്ന ലേബലിൽ വി,എസ് വിമർശിച്ചു എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തെ വെറുക്കപ്പെട്ടവനാക്കാൻ ഇറങ്ങിത്തിരിച്ച യഥാർത്ഥ ഇടതുപക്ഷത്തെ മാധ്യമ സിംഹങ്ങൾ‌ എന്തെങ്കിലും പറയുമോ. ?

ഫാരിസ് അബൂബക്കർ അന്താരാഷ്ട്ര കുറ്റവാളിയാണ് ഫോട്ടോ പോലും കിട്ടാനില്ല എന്ന പ്രചരിപ്പിച്ച് മാധ്യമപ്രവർത്ത്കർ  ഈ കുമാറിനെപ്പറ്റിയുള്ള കേസുകൾ‌ പരിശോധിച്ചും ഇയാളുടെ ഭൂതകാലം പരിശോധിച്ചും പരമ്പരകൾ‌ തയ്യാറാക്കുമോ?

4 comments:

Anonymous said...

കിരണ്‍ വീ എസ് ഒരു വിശുദ്ധന്‍ ആണ് (വിശുദ്ധ പാപി) ഇവിടെ ആരൊക്കെ എവിടെയൊക്കെ പെണ്‍ വാണിഭം നടത്തുന്നു എന്ന് ഗവേഷണം ചെയ്യുകയാണ് ലക്‌ഷ്യം

karimeen/കരിമീന്‍ said...

സംഭവം പെട്ടന്ന് ഗണേശനിലോട്ട് വഴിമാറ്റിയത് കണ്ടില്ലേ......ഇനി ഫാരിസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചാലും വാര്‍ത്തയാകില്ല. വെളുപ്പാന്‍ കാലത്ത് കുമാര്‍ പിണറായിയെ ആയിരുന്നു കണ്ടിരുന്നതെങ്കില്‍ മൂന്നു ദിവസത്തിനു ശേഷം ഇന്നും സംഭവം ഹൌസ് ഫുള്ളായി ഓടിയേനെ...

കിരണ്‍ തോമസ് തോമ്പില്‍ said...

വി.എസിനെ കൈകാര്യം ചെയ്യാൻ കിട്ടിയ സുവർണ്ണാവസരമായി പിണറയിക്ക് ഇത് ഉപയോഗിക്കാം. കളങ്കിതനെന്ന് ആരോപണമുള്ള നന്ദകുമാറുമയൈ വി.എസ് എന്തെങ്കിലും സംസാരിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല അങ്ങനെ ഉൺട് എന്ന് തെളിഞ്ഞാൽ പാർട്ടി അതേ പറ്റി പരിശോധിക്കും എന്ന് പറഞ്ഞാൽ മതി.

മുക്കുവന്‍ said...

അങ്ങനെ ഉൺട് എന്ന് തെളിഞ്ഞാൽ പാർട്ടി അതേ പറ്റി പരിശോധിക്കും എന്ന് പറഞ്ഞാൽ മതി...

just like all other issues... :) any other party/religion falls under the rules of court.. but not the LDF leasers! like Sasi,Gopi and Arun. party will find the reason and save them.