Wednesday, November 30, 2011

റിലയന്‍സ് മോര്‍ കാലഘട്ടത്തിലെ ഷോപ്പിങ്ങ് അനുഭവം 

malayal.am ഇൽ എഴുതിയ വര്‍ക്കീസ് മുതല്‍ റിലയന്‍സ് വരെ എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമായി എഴുതിയ കുറിപ്പ്   റിലയന്‍സ് മോര്‍ കാലഘട്ടത്തിലെ ഷോപ്പിങ്ങ് അനുഭവം 

സൂപ്പര്‍  മാര്‍ക്കറ്റ് ചെയിനുകളുടെ ഏറ്റവും വലിയ മികവായി എടുത്തുകാട്ടുന്നത്  ഉപഭോക്താവിന്‌ ലഭിക്കുന്ന വിലക്കുറവും കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലക്കൂടുതലുമാണ്‌. കര്‍ഷകര്‍ക്ക് വില കൂടുതല്‍ ലഭിച്ചോ എന്ന് കേരളത്തിലിരുന്ന് പറയാന്‍ കഴിയില്ലാത്തതിനാല്‍  നമുക്ക് ഉപഭോക്താവിന്‌ ലഭിക്കുന്ന നേട്ടത്തെ ആധാരമാക്കിയെ വിലയിരുത്താന്‍ കഴിയൂ. എന്നാല്‍ ഇത് എത്രത്തോളം സംഭവിക്കുന്നു എന്നതാണ്‌ പ്രധാനമായും പരിശോധിക്കേണ്ടത്.


സൂപ്പർ മാർക്കറ്റുകൾ‌ കേരളത്തിൽ ഒരു പുത്തൻ ഷോപ്പിങ്ങ് അനുഭവം നൽകിക്കൊണ്ടാണ് രംഗപ്രവേശനം ചെയ്തത്. അതുവരെ പലചരക്ക് കടക്കാരന്റെ  ജാഡയിലായിരുന്നു നമ്മുടെ ഷോപ്പിങ്ങ് ഹിന്ദുസ്ഥാൻ ലിവറുകാരന്റെ കമ്മീഷൻ പോരാ എന്ന് തോന്നിയാൽ വ്യാപാരി വ്യവസായി ഏകോപന സമിതി കേരളം മുഴുവൻ ഹിന്ദുസ്ഥാൻ ലിവറിന്റെ ഉൽപ്പന്നങ്ങൾ‌ ബഹിഷ്ക്കരിക്കും എന്നിട്ട് തങ്ങൾക്ക് കമ്മീഷൻ കൂടുതൽ നൽകുന്ന പ്രോഡക്റ്റുകൾ‌ മാത്രം വിൽക്കും. ഉൽപ്പന്നങ്ങൾക്കൊപ്പം  ഫ്രീ ആയി നൽകുന്ന സാധനങ്ങളൊക്കെ  കടക്കാരൻ നൽകാറുണ്ടായിരുന്നില്ല ചേട്ടാ ഫ്രീ എന്തോ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഓസിന് കിട്ടുന്ന ഒന്നും വിടില്ല അല്ലീ എന്ന ചൊറി കമന്റുവരെ വ്യാപാരികൾ‌ ചോദിച്ചിരുന്ന ഒരു കാലത്താണ് സൂപ്പർ‌ മാർക്കറ്റുകൾ‌ ഉപഭോക്താവിന് വലിയ തോതിലുള്ള തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നൽകിക്കൊണ്ട് രംഗപ്രവേശനം ചെയ്തത്. ഇത് മലയാളികൾ‌ ആവേശപൂർവ്വം സ്വീകരിക്കുകയും ചെയ്തു. പുതിയ ഷോപ്പിങ്ങ് അനുഭവത്തിനൊപ്പം MRP ക്ക് താഴെ ബില്ല് ചെയ്ത് സൂപ്പർ മാർക്കറ്റുകാർ ഉപഭോതാവിനെ സുഖിപ്പിക്കുകകൂടി ചെയ്തു. വർക്കീസിന്റെ പഴയ പരസ്യത്തിൽ പറഞ്ഞത് പോലെ MRP അല്ല VRP ചോദിക്കൂ എന്നത് പോലെ ആയിരുന്നു ആദ്യകാല സൂപ്പർ‌ മാർക്കറ്റുകളെല്ലാം. 5 രൂപയുടെ ഒരു മഞ്ച് മുട്ടായി വാങ്ങിയാൽ 30 പൈസ് ബില്ലിൽ കുറച്ച് തന്നിരുന്ന മാർജിൻ ഫ്രീ സൂപ്പർ‌ മാർക്കറ്റുകളും ( ഈ സൂപ്പർ മാർക്കറ്റിനെ പൂട്ടിക്കാൻ ഏഷ്യാനെറ്റ് വാർത്താ ചാനൽ ഒരു ശ്രമം നടത്തിയിരുന്നു) മറ്റും അരങ്ങു വാണ നാട്ടിലാണ്  മോറും റിലയൻസും  ഫുഡ് ബസാറും  ഇപ്പോൾ‌ നിറഞ്ഞ് നിൽക്കുന്നത്.

റിലയൻസും മോറുമൊക്കെ കൊട്ടിഘോഷിച്ച് എത്തിയതോടെ വിലകുറയും എന്ന് കരുതിയവർക്ക് തെറ്റി. ചുറ്റുമുള്ള പലചരക്ക് പച്ചക്കറിക്കടകൾ പൂട്ടി എങ്കിലും ചിലതൊക്കെ അവിടെ ഇവിടെ പിടിച്ചു നിന്നു. അവിടങ്ങളിലെ വിലക്കൊപ്പം കൊച്ചിയിലെ വിവിധ മാർക്കറ്റുകളിലെ വിലയും വച്ച് താരതമ്യം ചെയ്താൽ ഈ കൊട്ടിഘോഷിക്കപ്പെട്ട  സ്വദേശി കുത്തകകളുടെ സ്ഥാപനങ്ങളിൽ  കാര്യമായ വില വ്യത്യാസമൊന്നും ഇല്ല. ഓഫർ‌ ഇല്ലാത്ത എല്ലാ ഐറ്റവും ബില്ല്  അടിക്കുന്നത് MRP ഇൽ തന്നെ ഓഫറുള്ള ഐറ്റംസ് എടുത്താൽ അതിന്റെ എക്സ്പയറി ഡേറ്റ് ഉടൻ തീരുന്നതായിരിക്കും.  തദ്ദേശിയ സൂപ്പർ മാർക്കറ്റുകൾ‌  ഇപ്പോഴും MRP യിൽ താഴെ ബില്ലടിക്കുമ്പോൾ‌  ഇവിടെ MRP തന്നെ ബില്ലിൽ കാണം.

ഇനി  വൻകിട സൂപ്പർ മാർക്കറ്റിലെ    സാധനങ്ങളുടെ വില പരിശോധിക്കാം. പത്രത്തിലെ കമ്പോള നിലവാരം പേജ് പരിശോധിച്ചാൽ പച്ചരി 18-25 എന്ന് കാണാം . ഇനി മോറിൽ പോയി നോക്കിയാൽ (ഞാൻ നോക്കുന്നത് കാക്കനാട് മോർ‌) അവിടെ 25 രൂപയുടെ പച്ചരി കണ്ടു പിടിക്കാൻ മുങ്ങിത്തപ്പണം. 28-35 ആണ്  ഇവിടുത്തെ കമ്പോള നിലവാരം പാലക്കാടൻ മട്ട എന്ന ബ്രാന്റിൽ ലഭിക്കുന്ന അരി ഇന്നലെ മോറിൽ നിന്ന് വാങ്ങിയത് ( ബ്രാന്റ്   മോർ തന്നെ)  30 രൂപ 50 പൈസക്ക് ഇതെ നിലവാരത്തിൽ ഉള്ള അരി  പാലാരിവട്ടത്തെ  സെന്റ് മാർട്ടിൻ അരിക്കടയിൽ 24 രൂപക്ക് കിട്ടും . പാലരിവട്ടത്ത് മാത്രമല്ല് കോട്ടയം ജില്ലയിലെ പള്ളിക്കാത്തോട് എന്ന ഗ്രാമത്തിലും 22 രൂപക്ക് ഇതെ ക്വാളിറ്റ് അരി കിട്ടുമെന്ന് എന്റെ സഹപ്രവർത്തകൻ എബി സാക്ഷ്യപ്പെടുത്തുന്നു.  കൊച്ചിയിൽ നിന്ന് 30 രൂപക്ക് വാങ്ങുന്ന അരിയുടെ അതെ ഗുണ നിലവാരം തന്നെ ഉണ്ട് എന്ന് ഇദ്ദേഹം തറപ്പിച്ച് പറയുമ്പോൾ‌  വൻകിട സൂപ്പർ മാർക്കറ്റിലെ   വിലക്കുറവ്  എന്നത് മിഥ്യയാണ്. പിന്നെപ്പറയുക ഞങ്ങളുടെതിന് ബ്രാന്റ് വാല്യു ഉണ്ട് എന്നതാകും. അത് വേണ്ടാത്തവർ എവിടെപ്പോകും എന്ന് ചോദിച്ചാൽ കിട്ടുന്നിടത്ത് പോയി വാങ്ങിക്കോ എന്നെ  വൻകിട സൂപ്പർ മാർക്കറ്റുകാരൻ പറയൂ കാരണം ചെറുകിടക്കാരൊക്കെ ഈ പരിസരത്ത് നിന്ന് കെട്ടു കെട്ടിയിട്ട് കാലങ്ങളായി

എല്ലാ സാധനങ്ങളും അതാത് സൂപ്പർ മാർക്കറ്റുകാർ നിശ്ചയിക്കുന്ന സ്റ്റാൻഡേഡ് തൂക്കത്തിന്റെ പായ്കറ്റിലെ ലഭിക്കൂ. നിങ്ങൾക്ക് ഒരു 200 ഗ്രാം വറ്റൽ മുളക് വേണമെങ്കിൽ പലയിടത്തും കിട്ടില്ല 500 ഗ്രാമിന്റെ പായ്കറ്റെ കിട്ടൂ ( തദ്ദേശിയക്കാരൻ 100 ഗ്രാം പായ്കറ്റും റിലയൻസുകാരൻ ചില ഐറ്റംസൊക്കെ ലൂസായും നൽകാറുണ്ട്)  അതുപോലെ കൊടം പുളി ഒക്കെ പണ്ട് 10 രൂപയുടെ പായ്കറ്റിൽ കിട്ടിയിരുന്നത് മിക്ക  സ്ഥലത്തും ഇല്ലാതായി ( മാർക്കറ്റിൽ പോയാൽ അവിടെ ഉള്ള ചെറിയ കടകളിൽ ഇതെല്ലാം ഇപ്പോഴും സുലഭം). ചുരുക്കം പറഞ്ഞാൽ അതത് സ്ഥലങ്ങളിലെ സൂപ്പർ മാർക്കറ്റുകാരൻ അയാളുടെ ബിസിനസ് താൽപ്പര്യങ്ങൾ നേടിയെടുക്കാൻ തക്കവിധം ഉള്ള സാധനങ്ങളോ അളവുകളോ മാത്രമെ നമുക്ക് ഇവിടങ്ങളിൽ നിന്ന് കിട്ടൂ. വിലക്കുറവ് എന്നത് ഒരു മിഥ്യ മാത്രമാണ് എന്ന് ഇവിടങ്ങളിൽ സ്ഥിരം സന്ദർശനം നടത്തിയാൽ നമുക്ക് മനസിലാകും. റിലയൻസിലേയും മോറിലേയും ഫുഡ് ബസാറിലേയും സാധനങ്ങളുടെ വിലയും കൊച്ചിയിലെ വിവിധ മാർക്കറ്റുകളിൽ ലഭ്യമാകുന്ന വിലയും തമ്മിൽ ഒരു താരതമ്യ പഠനം നടത്തിയാൽ  വില വ്യത്യാസത്തിന്റെ കണക്ക് നമുക്ക് ലഭിക്കും.

നാലു കൊല്ലത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന വൻകിട സൂപ്പർ‌ മാർക്കറ്റുകളിൽ നിന്ന്   വില വ്യത്യാസമൊന്നും  കാര്യമായി കിട്ടിയിട്ടില്ല എന്ന് നിഷ്പക്ഷമായി ഇവയെ സമീപിച്ചാൽ മനസിലാകും. ഇനി നമുക്ക് ഇവിടുത്തെ ഉപഭോക്ത സേവനത്തിലേക്ക് വരാം. എല്ലാ വൻകിട സൂപ്പർ മാർക്കറ്റിലും തൊഴിലാളികൾ‌ ഓടിപ്പാഞ്ഞ് നടക്കുന്നുണ്ടാകും. ഇവർ മൾട്ടി ടാസ്ക് ചെയ്യുന്നവരാണ് ലോഡു വരുന്ന സമയത്ത് ഇവർ ലോഡിറക്കലിലും അടുക്കലിലും തിരക്കിലാകും. അപ്പോൾ‌ പല ബില്ലിങ്ങ് കൗണ്ടറുകളും പ്രവർത്തിക്കില്ല. പിന്നെ എന്തെങ്കിലും ഒരു സാധനം തപ്പിയിട്ട് കിട്ടിയില്ല എന്ന് വയ്ക്കുക. ഒരു സെയിൽ അറ്റന്ററെ വിളിച്ചാൽ അവർ കൊടുങ്കാറ്റിന്റെ വേഗതയിൽ വരുന്നതും പിന്നെ ഉറക്കേ ചേച്ചി വാളം പുളി ഇരിക്കുന്നത് എവിടെയാ എന്ന് ഉറക്കെ ചോദിക്കുന്നതും കേൾക്കാം. പിന്നെ കുറച്ച് സമയം അവർ  ഇരുവരും  ഇത് അൻവേഷിച്ച് കണ്ടെത്തി വരുകയും അടുത്ത കസ്റ്റ്മറുടെ അടുത്തെക്ക് ഓടുന്നതും കാണാം ( തദ്ദേശിയ  സൂപ്പർ‌ മാർക്കറ്റി ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നു ). ഇവരുടെ ബുദ്ധിമുട്ട് കണ്ടാൽ നമുക്ക് തന്നെ വിഷമം തോന്നും.  ഒരുപാട് ജോലി ഒരുമിച്ച് ചെയ്യുന്ന ഇവർ  കഴിയുന്നത് പോലെ കസ്റ്റമറെ സഹായിക്കുന്നു.പലപ്പോഴും എല്ലാ കസ്റ്റമേഴ്സിനും ഒപ്പം എത്താൻ പറ്റാത്തതിൽ അവരുടെ ചീത്തയും കേൾക്കുന്നു.

ഇനി ബില്ലിങ്ങാണ് അടുത്ത കടമ്പ. രണ്ട് ടൈപ്പ് ക്യൂവിൽ നിന്നാലെ ഇവിടെ ബില്ല് ചെയ്യാൻ കഴിയൂ. ഒന്ന് പ്രൈസ് അടിക്കാത്ത പച്ചക്കറി പഴവർഗങ്ങൾ‌ തൂക്കി പ്രൈസ് ടാഗ് ഒട്ടിച്ച് വേണം പണം  നൽകുന്ന കൗണ്ടറിൽ ചെല്ലാൻ. രണ്ട് സ്ഥലത്തും മുടിഞ്ഞ ക്യൂ. രണ്ടോ മൂന്നോ സാധനം മാത്രം വാങ്ങിയാലും ചിലപ്പോൾ‌ ബില്ല് ചെയ്ത് കിട്ടാൻ  അര മണിക്കൂറൊക്കെ എടുക്കും. മാത്രവുമല്ല ബില്ലിങ്ങിൽ ഇരിക്കുന്നവർക്ക് ചില ഐറ്റംസ്  ബില്ലടിക്കാൻ കഴിയാതെ വരും ഉടനെ ബില്ലിങ്ങ് നിർത്തി അതിന്റെ സൂപ്പർവൈസറുടെ അടുത്തെക്ക് അയാൾ‌ ഓടും. അങ്ങനെ ബില്ലും അടിച്ച് ഡിസ്കൗണ്ട് (?) കാർഡിൽ പോയന്റും വാങ്ങി ഒരു വിധത്തിൽ നമ്മൾ‌ പുറത്തിറങ്ങുമ്പോഴേക്കും ഒരു പരുവമാകും.

വൻകിട സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇപ്പോൾ‌ ഉണ്ടാകുന്ന അനുഭവങ്ങൾ‌ എല്ലാം തന്നെ പണ്ട് വ്യാപാരി വ്യവസായികളുടെ യൂണിറ്റ് നിശ്ചയിക്കുന്ന വിലയിൽ കച്ചവടം ചെയ്യുന്ന അവസ്ഥയിലേക്ക്  എത്തിച്ചേർന്നിരിക്കുന്നു. ഇന്ന് ഉള്ള  എല്ലാ വൻകിടക്കാരും ഏതാണ്ട് ഒരേ വിലക്ക് തന്നെയാണ് സാധനങ്ങൾ‌ വിൽക്കുന്നത്. ക്വാമ്പിറ്റെഷൻ വിലകുറക്കും എന്നതൊക്കെ വെറുതെ പറയുന്നതാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിക്കാർ എങ്ങനെയാണ് മത്സരം ഇല്ലാതാക്കിയത് അത് പോലെ തന്നെയാണ് വൻകിടക്കാരും മത്സരം ഒഴിവാക്കുന്നത്. മൊബൈൽ കമ്പനികൾ‌ ഇൻകമിങ്ങിന് പോലും ചാർജ്ജ് ഈടാക്കിയിരുന്ന കാലത്ത് ബി.എസ്.എൻ.എൽ രംഗപ്രവേശനം ചെയ്തപ്പോഴാണ്  കോൾ‌ ചാർജ്ജുകൾ‌ കുറഞ്ഞതെന്നത് ഈ അവസരത്തിൽ പ്രത്യേകം ഓർക്കുക.

1990 കളിൽ  ഉദാരവൽക്കരണ നയങ്ങൾ‌ തുടങ്ങിയപ്പോൾ‌ മത്സരിക്കാൻ കെൽപ്പില്ലാതെ ഇന്ത്യൻ കമ്പനികളും പൊതുമേഖലയും തകർന്നു പക്ഷെ അന്ന്   ഗാട്ട് കരാറിന്റെ  സുവർണ്ണ കാലഘട്ടമായ ആദ്യ 10 വർഷം കാർഷിക ഉൽപ്പന്നങ്ങൾക്ക് വില കുതിച്ച് കയറി. അന്ന് കർഷകർ‌ പറഞ്ഞു നല്ല ഉൽപ്പങ്ങൾ‌ വിദേശത്തു നിന്ന് വരട്ടെ എന്ന്. പക്ഷെ സുവർണ്ണ കാലം കഴിഞ്ഞപ്പോൾ‌ കാർഷിക ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ  ഇറക്കുമതി ചെയ്യപ്പെട്ടു കാർഷിക മേഖല തകർന്നു അന്നും വ്യാപാരികൾ‌ പറഞ്ഞു നല്ല സാധനം വരട്ടെ ഞങ്ങൾ‌ വിൽക്കുമെന്ന്. പിന്നീടൊരിക്കാൽ തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളു വെട്ടിക്കുറക്കപ്പെട്ടപ്പോൾ‌ കേരളത്തിലെ സർക്കാർ ജീവനക്കാർ സമരത്തിനറങ്ങി അന്ന് വ്യാപാരികൾ‌ പറഞ്ഞു  ശമ്പളം പോരെങ്കിൽ രാജി വയ്ക്കൂ എന്ന്. അവർ എല്ലാ സമരങ്ങളെയും  എതിർത്തു ഹർത്താലിൽ  പോലീസ്   പ്രൊട്ടക്ഷൻ തരൂ ഞങ്ങൾ‌ അത്   പൊളിക്കാമെന്ന് വരെ പറഞ്ഞു. പക്ഷെ അവസാനം കാവ്യ നീതി പോലെ  ഉദാരവൽക്കരണത്തിന്റെ  നീരാളിക്കൈകൾ അവരെയും തേടിയെത്തി. അവർ‌ ഇപ്പോൾ‌ പറയുന്നു ഞങ്ങൾ‌ ആത്മഹത്യ ചെയ്യും ഞങ്ങൾ‌ ചോരപ്പുഴ ഒഴുക്കും എന്നൊക്കെ. അവനവന് വരുമ്പോഴെ നാം എല്ലാം പഠിക്കൂ. റിലയൻസും കൂട്ടരും ഇവിടെക്ക് വരുമ്പോൾ‌ വിലകുറയും എന്ന് സിദ്ധാന്തത്തിൽ വിശ്വസിച്ച് അതിനെ പിൻതുണച്ചവരിൽ ഞാനും ഉണ്ടായിരുന്നു എന്നത് അല്പം കുറ്റ ബോധത്തോടെ ഓർക്കുന്നു. ഇനി വാൾമാർട്ടു കൂടി വരും എന്ന് എനിക്ക് ഉറപ്പാണ്. അതിനെതിരെ എങ്ങനെ  പ്രതികരിക്കണമെന്ന് എനിക്കറിയില്ല തദ്ദേശ കുത്തക വേണോ വൻകിട ഇന്ത്യൻ കുത്തക വേണോ വൻകിട ആഗോള കുത്തക വേണോ അതോ വ്യാപാരി വ്യവസായി  ഏകോപന കുത്തക വേണോ എന്നത് മാത്രമെ തർക്കവിഷയമുള്ളു. പക്ഷെ ഒന്നെനിക്കറിയാം സർക്കാരോ പൊതുമേഖലയോ വിചാരിച്ചാൽ നിഷ്പ്രയാസം തടയാവുന്നതെ ഉള്ളൂ വിലക്കയറ്റം. വിലക്കയറ്റം തടയാനും പിടിച്ച് നിർത്താനും അവർക്ക് മാത്രമെ കഴിയൂ. ബാക്കി എല്ലാവരും കച്ചവടം ചെയ്യാൻ വരുന്നവരാണ് അവരുടെ ആപ്തവാക്യം I WANT  MORE എന്ന് മാത്രമായിരിക്കും

Tuesday, November 29, 2011

വര്‍ക്കീസ് മുതല്‍ റിലയന്‍സ് വരെ

ഇന്ത്യൻ ചില്ലറ വിൽപ്പന മേഖലയിലേക്ക് വാൾമാർട്ടിനും കൂട്ടർക്കും കടന്നുവരാനുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുത്തതോടെ  ഈ മേഖലയിൽ ഉള്ള ചെറുകിട വ്യാപരികൾ‌ സമരം പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. സമരങ്ങളുടെ വിള ഭൂമിയായ കേരളത്തിൽ വ്യാപാരി   വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ  നസ്രുദീൻ ജീവിക്കാനുള്ള പോരാട്ടത്തിൽ ആക്രമ സമരത്തിന്റെ പാതവരെ സ്വീകരിക്കുമെന്ന് ടെലിവിഷൻ ചാനലുകളിൽ ഇരുന്ന് പറഞ്ഞ് തുടങ്ങി.

പ്രതിപക്ഷ കക്ഷികളിൽ അകാലി ദൾ‌ ഒഴികെ ഉള്ള സംഘടനകളും ഭരണപക്ഷത്ത് മമതയും ആന്റണിയും (?) ജയറാം രമേശുമൊക്കെ ഒക്കെ ഇതിനെതിരെ നിലപാട് എടുത്തെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. പക്ഷെ കുത്തകകൾ‌ തങ്ങളുടെ സംസ്ഥാനത്ത് വരണമോ വേണ്ടയോ എന്നത് അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നതാണ് കേന്ദ്ര നയം എന്നതിനാൽ എതിർപ്പുയർത്തിയ കക്ഷികളിൽ പലരും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇവ വരില്ല എന്ന് വേണം കരുതാൻ.

പതിവ് പോലെ കേരളത്തിൽ ഇടതുപക്ഷം ഈ വിഷയത്തിൽ എതിർപ്പുകൾ‌ ഉന്നയിച്ച് തുടങ്ങി ഐസക്കും വി.എസും ജയരാജനും ഡിഫിയും സി.പി.ഐ സംഘടനകളൊക്കെ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും വലതുപക്ഷത്തെ സോഷ്യലിസ്റ്റ്  സിംഹം  വീരേന്ദ്രകുമാർ മാത്രം ഇതുവരെ ഒന്നും  മിണ്ടിയിട്ടില്ല.

എന്നാൽ റിലയൻസ് അടക്കുമുള്ള ഇന്ത്യ കുത്തകകൾ‌ നമ്മുടെ ചില്ലറ മേഖലയിൽ പിടിമുറുക്കാൻ എത്തിയപ്പോൾ‌ പറഞ്ഞു കേട്ടതിൽ അപ്പുറമൊന്നും ഇപ്പോൾ‌ ആരും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ  ഈ വിഷയത്തെ സമീപിക്കുമ്പോൾ‌ റിലയൻസും കൂട്ടരും വന്നതിന് ശേഷം കേരളത്തിൽ ചില്ലറ വിൽപ്പന മേഖലയിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തി വേണം വിദേശ നിക്ഷേപകരുടെ വരവിനെപ്പറ്റി ആശങ്കപ്പെടാൻ എന്ന് തോന്നുന്നു. ഈ മേഖലയിൽ ഞാൻ ഒരു വിദഗ്തനൊന്നും അല്ല. എന്നാൽ എർണ്ണാകുളം പോലെ വാൾമാർട്ടിന് ചുവടുറപ്പിക്കാൻ നിയമപരമായ പശ്ചാത്തലം നിലനിൽക്കുന്ന സ്ഥലത്തെ ഒരു ഉപഭോക്താവിന്റെ 12 വർഷത്തെ  അനുഭവത്തിന്റെ വെളിച്ചതിൽ ചിലത് എഴുതുന്നു
malayal.am വേണ്ടി എഴുതിയ ലേഖനത്തിന്റെ ആദ്യ  ഭാഗം വായിക്കുക

Thursday, November 17, 2011

M.V. ജയരാജനെതിരായ കോടതി വിധിയിലെ ചില ഭാഗങ്ങൾ‌

M.V. ജയരാജനെതിരായ കോടതി വിധിയിലെ ചില ഭാഗങ്ങൾ‌ അക്കാഡമിക്ക് താൽപ്പര്യത്തോടെ എങ്കിലും വായിച്ചിരിക്കേണ്ടതാണെന്ന് തോന്നിയതിനാൽ ഇവിടെ ഇടുന്നു.രസകരമായ പല പരാമർശങ്ങളും കാണാം

On 26-06-2010 in a meeting organised in Kannur twon in protest against the hike of fual prices, the respondent M.V. Jayarajan , a non practicing Advocate ill-informed in law and a politician belonging to the C.P.I. (Marxist) party , made a public speech

Seeing the respondent tenaciously sending missiles of virulent attack on the Judges and their verdict in a strident voice full of hatred, arrogance and contempt , one is reminded of deadly poisonous reptile hissing and spitting all the venom at its prey

The RW2 who had refused to take oath in the name of God and he eventually exhibited his loyalty to the respondent was evidently not honest in his statement that he has absolutely no political affiliations or affinity

(vide Vincent Panikkulangara v, V.R. Krishana Iyer - 1983 KLT 829 and P.N. Duda v. Shiv Shanker- (1988 3 SCC 167).But the responded herein is only a worm who does not come anywhere near those legal luminaries so as to start campaign highlighting the pitfalls of the judiciary and to correct them

There are, among the public innumerable well meaning individuals who do not owe allegiance to any political party, but instead , look down upon the political parties and politicians as inevitable evils in the society .But , at the same time, it is heartening to note that as a silver line there are politicians (although a few in number) with clean image and who are venerated not only bu their own partymen but by all alike including their political rivals

ഇനി  ജയരാജന്റെ വക്കിലായ എം.കെ ദാമോദരനെപ്പറ്റി കോടതി വിധിയിൽ പറയുന്ന പരാമർശങ്ങളും വായിക്കുക

പരാമർശം 1
പരാമർശം 2

Friday, November 04, 2011

പത്രങ്ങള്‍ പ്രതിപക്ഷമല്ലാതെയാവുമ്പോള്‍

യുഡിഎഫ് സർക്കാൻ കടന്നു പോകുന്ന വിവാദങ്ങളേ കേരളത്തിലെ  വിവിധ മാധ്യമങ്ങൾ‌ അവതരിപ്പിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കുന്നു. malayal.am ന് വേണ്ടി  എഴുതിയ   ലേഖനം വായിക്കുക