Wednesday, July 18, 2012

റിലയൻസിന് ഡാറ്റ സെന്റർ നിലനിർത്താനായി മാധ്യമ പ്രവർത്തകൻ രംഗത്ത് ?
ഡൽഹി : വി.എസ് സർക്കാരിന്റെ കാലത്ത്  റിലയൻസ്  കൈവശപ്പെടുത്തിയ ഡാറ്റാ സെന്ററിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ  ഒരു പ്രമുഖ ദിനപ്പത്രത്തിന്റെ ഡൽഹി ലേഖകന്റെ ശ്രമം വിവാദമാകുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റർ റിലയൻസിന് നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നതിനാൽ ഈ വർഷം തങ്ങൾക്ക് കരാർ ലഭിക്കാൻ ഇടയില്ല എന്നറിഞ്ഞ റിലയൻസിന് വേണ്ടി ഈ ലേഖകൻ രംഗത്ത് വന്നതെന്ന് കരുതപ്പെടുന്നു. ഇന്നത്തെ പത്രത്തിൽ അദ്ദേഹം പേരു വച്ച് എഴുതിയ കോളത്തിലെ ദു:സൂചനകളാണ് ഈ സംശയങ്ങൾ‌ ബലപ്പെടുത്തുന്നത് .

സി.പി.എമിലെ പ്രമുഖ നേതാവിന്റെ മകൾ CEO ആയ സ്ഥാപനത്തിന് ഡാറ്റാ സെന്റർ നടത്തിപ്പ്
നൽകാൻ പോകുന്നു എന്ന് വാർത്തയാണ് ദുരൂഹമായത്. സ്ഥാപനത്തിന്റെ പേര് പരമാർശിക്കാതെ നേതാക്കന്മാരുടെ മക്കളുടെ പേരുകളിലൂടെ പുക മറ സൃഷ്ടിക്കാനാണ് ലേഖകൻ ശ്രമിക്കുന്നത്. ഇത് വിവാദമാക്കി ഡാറ്റാ സെന്റർ നടത്താൻ വരുന്ന മറ്റ് കക്ഷികളെ തടസപ്പെടുത്തനുള്ള ശ്രമമായി കരുതപ്പെടുന്നു. കഴിഞ്ഞ തവണ ക്വട്ടേഷനിൽ റിലയൻസും ടാറ്റയും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിൽ കുറവ് ക്വട്ടേഷൻ നൽകിയ റിലയൻസിന്  നിയന്ത്രണം കിട്ടുകയായിരുന്നു. ഇത്തവണയും കൂടുതൽ സ്ഥാപനങ്ങൾ‌ ബിഡ്ഡിങ്ങിന് വരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മാധ്യമ പ്രവർത്തകന്റെ ഇടപെടലെന്ന സംശയം ബലപ്പെടുന്നു.

ബിഡ് ചെയ്യാൻ സാധ്യത ഉള്ള സ്ഥാപനങ്ങളിലെ സി.പി.എം ബന്ധമുള്ള തൊഴിലാളികളുടെ ലിസ്റ്റ് ഈ ലേഖകൻ തയ്യാറാക്കിയിട്ടുണ്ട് എന്നും  ഈ  കമ്പനികൾ ബിഡ് നൽകുന്നതനുസരിച്ച് ഇത് പുറത്ത് വിടാമെന്നുമാണ് ഇയാൾ  തയ്യാറെടുക്കുന്നതെന്നറിയുന്നു. ഇന്നത്തെ വാർത്ത ബിഡ് ചെയ്യാൻ സാധ്യത ഉള്ള സ്ഥാപനങ്ങൾക്കുള്ള താക്കീതായാണ് കരുതപ്പെടുന്നത് . ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ലേഖകൻ  വീട്ടിലേക്കുള്ള സാധനങ്ങൾ‌ വാങ്ങുന്നത് റിലയൻസ് ഫ്രഷിൽ നിന്നാണ് എന്നും ഇദ്ദേഹം ഉപയോഗിക്കുന്ന ഇന്റർ നെറ്റ് കണക്ഷൻ റിലയസിന്റെയാണെന്നും  എന്ന് വിശ്വസനിയ കേന്ദ്രങ്ങൾ‌ വെളിപ്പെടുത്തുന്നു. ഡാറ്റാ സെന്റർ കരാർ തുടർന്നും ലഭിച്ചാൽ വൻ ഓഫറുകൾ ഇദ്ദേഹത്തെ കാത്തിരിക്കുന്നു എന്നും സ്ഥിരിക്കരിക്കാത്ത വാർത്തകളുണ്ട്

ലേബൽ സിന്റിക്കേറ്റ് സാഹിത്യം

Thursday, April 12, 2012

വി.എസും പിബിയും

സിപിഎമ്മിന്റെ നിർണ്ണായക പാർട്ടി കോൺഗ്രസാണ് കോഴിക്കോട്ട് സമാപിച്ചത്. ദേശീയ രാഷ്ട്രീയത്തിലും 34 വർഷം അധികാരത്തിൽ തുടർന്ന ബംഗാളിലെ അധികാര നഷ്ടവുമൊക്കെ ആയി സി.പി.എം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നടന്ന ഈ പാർട്ടി കോൺഗ്രസ് ഒരുപാട് വിഷയങ്ങളിൽ നിർണ്ണായക തീരുമാനമെടുക്കാൻ ശ്രമിക്കുകയും അതിനായി നല്ല രീതിയിൽ ഉള്ള ചർച്ച നടത്തുകയും ചെയ്തിരുന്നു.

എന്നാൽ വിഎസിന്റെ പിബി പ്രവേശനം എന്ന ഒറ്റ അജണ്ടയിൽ നിന്ന് ഇതിനെ സമീപിക്കാനാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ‌ ശ്രമിച്ചത്. കേരളത്തിലെ രണ്ടു പ്രധാന പത്രങ്ങൾ‌ യുഡിഎഫ് പക്ഷത്ത് നിലയുറപ്പിച്ചതിനാൽ ഒരു പരിധിയിൽ അപ്പുറം പ്രാധാന്യം വിഎസിന് ലഭിച്ചില്ല. പക്ഷെ ചാനലുകൾ വി എസിന്റെ പിബി പ്രവേശനം എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് നാം കണ്ടത്.
ഈ വിഷയത്തിൽ malayal.am ന് വേണ്ടി  എഴുതിയ   ലേഖനം വായിക്കുക

Tuesday, January 10, 2012

ലൌ ജിഹാദ് - പൊട്ടിപ്പുറപ്പെടലിനും കെട്ടടങ്ങലിനും ഇടയില്‍...

ജ­നു­വ­രി 6, 2012ല്‍ റി­പ്പോര്‍­ട്ടര്‍ ടി­വി­യിൽ ലൗ ജിഹാദ് വിഷയത്തിലെ ചർച്ചയിൽ പങ്കെടുക്കുമ്പോൾ‌ ഞാന്‍ ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി­ക്ക് മു­ക­ളില്‍ പല­തും സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നും ഡി­ജി­പി­യു­ടെ പി­ന്നീ­ടു­ള്ള റി­പ്പോര്‍­ട്ടു­ക­ളില്‍ വ്യ­ത്യാ­സം ഉണ്ട് എന്നും പറ­യു­ക­യു­ണ്ടാ­യി. ഇതി­നി­ട­യില്‍ എനി­ക്ക് സം­ഭ­വി­ച്ച ഒരു പി­ഴ­വില്‍ ( കീ­ഴ്ക്കോ­ട­തി എന്ന പ്ര­യോ­ഗം) രാ­ഹുല്‍ കയ­റി­പ്പി­ടി­ക്കു­ക­യും ഇത് രണ്ട് വ്യ­ത്യ­സ്ഥ കേ­സില്‍ രണ്ട് ജഡ്ജി­മാര്‍ വി­ധി­ച്ച­താ­ണ് എന്ന് തി­രു­ത്തു­ക­യും ചെ­യ്തു. ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി­യി­ലെ കാ­ര്യ­ങ്ങ­ളില്‍ ഇപ്പോ­ഴും ക്ലാ­രി­റ്റി വന്നി­ട്ടി­ല്ല എന്നും ഇര­ക­ളാ­യ­വര്‍ അപ്പര്‍ കോര്‍­ട്ടില്‍ പോ­യി ക്ലാ­രി­റ്റി വരു­ത്ത­ണ­മെ­ന്നു­മാ­യി രാ­ഹുല്‍. ഡി­ജി­പി ആദ്യം കൊ­ടു­ത്ത റി­പ്പോര്‍­ട്ടി­നെ­പ്പ­റ്റി എന്തു­കൊ­ണ്ട് ഡി­ജി­പി­ക്കെ­തി­രെ കേ­സ് കൊ­ടു­ത്തി­ല്ല എന്ന ചോ­ദ്യ­വും രാ­ഹുല്‍ ഉന്ന­യി­ച്ചു­.

ഇ­തി­ന് മറു­പ­ടി പറ­യാ­നു­ള്ള അവ­സ­രം എനി­ക്ക് കി­ട്ടി­യി­ല്ല. അതു­കൊ­ണ്ട് തന്നെ ഈ വി­ഷ­യ­ത്തില്‍ ഒരു ക്ലാ­രി­ഫി­ക്കേ­ഷന്‍ ഉണ്ടാ­ക്കേ­ണ്ട­തു­ണ്ട് എന്ന് എനി­ക്ക് തോ­ന്നി. ഈ വി­ഷ­യം ശരി­യാ­യി പിന്‍­തു­ട­രാ­ത്ത­വര്‍­ക്ക് ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി എന്ന­ത് ഒരു സം­ശ­യം തന്നെ­യാ­ണ്. ജസ്റ്റി­സ് ശങ്ക­ര­ന്റെ വി­ധി ഈ വി­ഷ­യ­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട സം­ഗ­തി­യു­മാ­ണ്.മലയാളം പോർട്ടലിൽ വിഷയത്തിൽ ഞാൻ എഴുതിയ ലേഖനം വായിക്കുക