ജനുവരി 6, 2012ല്‍ റിപ്പോര്‍ട്ടര്‍ ടിവിയിൽ ലൗ ജിഹാദ് വിഷയത്തിലെ ചർച്ചയിൽ പങ്കെടുക്കുമ്പോൾ ഞാന്‍ ജസ്റ്റിസ് ശങ്കരന്റെ വിധിക്ക് മുകളില്‍ പലതും സംഭവിച്ചിട്ടുണ്ടെന്നും ഡിജിപിയുടെ പിന്നീടുള്ള റിപ്പോര്‍ട്ടുകളില്‍ വ്യത്യാസം ഉണ്ട് എന്നും പറയുകയുണ്ടായി. ഇതിനിടയില്‍ എനിക്ക് സംഭവിച്ച ഒരു പിഴവില്‍ ( കീഴ്ക്കോടതി എന്ന പ്രയോഗം) രാഹുല്‍ കയറിപ്പിടിക്കുകയും ഇത് രണ്ട് വ്യത്യസ്ഥ കേസില്‍ രണ്ട് ജഡ്ജിമാര്‍ വിധിച്ചതാണ് എന്ന് തിരുത്തുകയും ചെയ്തു. ജസ്റ്റിസ് ശങ്കരന്റെ വിധിയിലെ കാര്യങ്ങളില്‍ ഇപ്പോഴും ക്ലാരിറ്റി വന്നിട്ടില്ല എന്നും ഇരകളായവര്‍ അപ്പര്‍ കോര്‍ട്ടില്‍ പോയി ക്ലാരിറ്റി വരുത്തണമെന്നുമായി രാഹുല്‍. ഡിജിപി ആദ്യം കൊടുത്ത റിപ്പോര്‍ട്ടിനെപ്പറ്റി എന്തുകൊണ്ട് ഡിജിപിക്കെതിരെ കേസ് കൊടുത്തില്ല എന്ന ചോദ്യവും രാഹുല്‍ ഉന്നയിച്ചു.
ഇതിന് മറുപടി പറയാനുള്ള അവസരം എനിക്ക് കിട്ടിയില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഒരു ക്ലാരിഫിക്കേഷന് ഉണ്ടാക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി. ഈ വിഷയം ശരിയായി പിന്തുടരാത്തവര്ക്ക് ജസ്റ്റിസ് ശങ്കരന്റെ വിധി എന്നത് ഒരു സംശയം തന്നെയാണ്. ജസ്റ്റിസ് ശങ്കരന്റെ വിധി ഈ വിഷയത്തിലെ പ്രധാനപ്പെട്ട സംഗതിയുമാണ്.മലയാളം പോർട്ടലിൽ വിഷയത്തിൽ ഞാൻ എഴുതിയ ലേഖനം വായിക്കുക
Subscribe to:
Post Comments (Atom)

1 comments:
Wonderfully done it, very clear and crisp.
അർഥശങ്കയ്ക്കിടയില്ലാത്തവിധം വിശദീകരിച്ചിരിക്കുന്നു.
Post a Comment