സിപിഎമ്മിന്റെ നിർണ്ണായക പാർട്ടി കോൺഗ്രസാണ് കോഴിക്കോട്ട് സമാപിച്ചത്. ദേശീയ രാഷ്ട്രീയത്തിലും 34 വർഷം അധികാരത്തിൽ തുടർന്ന ബംഗാളിലെ അധികാര നഷ്ടവുമൊക്കെ ആയി സി.പി.എം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നടന്ന ഈ പാർട്ടി കോൺഗ്രസ് ഒരുപാട് വിഷയങ്ങളിൽ നിർണ്ണായക തീരുമാനമെടുക്കാൻ ശ്രമിക്കുകയും അതിനായി നല്ല രീതിയിൽ ഉള്ള ചർച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാൽ വിഎസിന്റെ പിബി പ്രവേശനം എന്ന ഒറ്റ അജണ്ടയിൽ നിന്ന് ഇതിനെ സമീപിക്കാനാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ ശ്രമിച്ചത്. കേരളത്തിലെ രണ്ടു പ്രധാന പത്രങ്ങൾ യുഡിഎഫ് പക്ഷത്ത് നിലയുറപ്പിച്ചതിനാൽ ഒരു പരിധിയിൽ അപ്പുറം പ്രാധാന്യം വിഎസിന് ലഭിച്ചില്ല. പക്ഷെ ചാനലുകൾ വി എസിന്റെ പിബി പ്രവേശനം എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് നാം കണ്ടത്.
ഈ വിഷയത്തിൽ malayal.am ന് വേണ്ടി എഴുതിയ ലേഖനം വായിക്കുക
Subscribe to:
Post Comments (Atom)

No comments:
Post a Comment